Co-operative Edu Tech

Friday, 13 March 2020

ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 237/2018)- അന്തിമ ഉത്തര സൂചിക സംപതിച്ച പരാതിയുടെ മാത്രക

സാർ 

ഞങ്ങൾ കേരള പി എസ് സി യുടെ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളാണ്( ചോദ്യപേപ്പർ കോഡ് 008 / 2020 ,പരീക്ഷ നടത്തിയ തിയ്യതി 01.02.2020, Gazette : 29/12/2018, കാറ്റഗറി നമ്പർ 237/2018 ).

പരീക്ഷക്ക് ശേഷം പി എസ് സി പ്രൊവിഷണൽ ആൻസർ കീ പബ്ലിഷ് ചെയ്തിരുന്നു.അതിൽ ആൻസറുകളിൽ വന്ന  തെറ്റുകൾ ഓൺലൈൻ വഴിതന്നെ പി എസ് സി യെ അറിയിച്ചിരുന്നു. അതെല്ലാം ഫൈനൽ ആൻസർ കീ വരുന്ന സമയത്തു തിരുത്തപ്പെടും എന്നാണ് ഉദ്യോഗാർത്ഥികൾ വിചാരിച്ചിരുന്നത്.എന്നാൽ ഫൈനൽ കീ വന്നപ്പോൾ ആൻസർ കീയിൽ കൂടുതൽ തെറ്റുകൾ സംഭവിക്കുകയാണ് ഉണ്ടായിട്ടുള്ളത്.കോ ഓപ്പറേറ്റീവ് ലോ ഭാഗത്തുനിന്ന് സെക്ഷൻസ് നമ്പറുകൾ വരെ ഉത്തരങ്ങളായി വരുന്ന ചോദ്യങ്ങൾക്കുവരെ തെറ്റായ ഉത്തരമാണ് ഫൈനൽ കീയിൽ ഉള്ളത് (ശരിയായ ഉത്തരം ഓപ്ഷനിൽ ഉണ്ടായിട്ടാണ് ഈ രീതിയിലുള്ള അനാസ്ഥ).

ഓരോ മാർക്കും ഓരോ ഉദ്യോഗാര്ഥിയുടെയും ജീവിതമാണ് അതുവെച്ചാണ് ഉത്തരവാദിത്തപെട്ടവർ ഈ രീതിയിൽ ചെയുന്നത്.കഷ്ട്ടപെട്ടു പഠിച്ചു ശരിയുത്തരം എഴുതിയ  ഉദ്യോഗാർത്ഥികൾക്ക്‌ അർഹതപ്പെട്ട മാർക്കു ലഭിച്ചേപറ്റൂ.ആയതിനാൽ ഈ കാര്യത്തിൽ ഉദ്യോഗാർത്ഥികൾക്ക്‌ നീതി ലഭിക്കുന്നതിനുവേണ്ടി ഇടപെടണമെന്ന് അപേക്ഷിക്കുന്നു.

ഫൈനൽ കീയിലെ തെറ്റുകൾ താഴെ നൽകിയിരിക്കുന്നു. (ഈ ചോദ്യങ്ങൾ എല്ലാം റെഫെറൻസ് വെച്ചുകൊണ്ട് പി എസ് സി യെ അറിയിച്ചിരുന്നതാണ്)

ആൽഫ കോഡ് A പ്രകാരമാണ് ചോദ്യ നമ്പർ കൊടുത്തിട്ടുള്ളത്.

17. The Registrar shall make an order for the cancellation of the registration of the society
under :
(A) Section 73 (B) Section 74
(C) Section 72 (D) Section 75 
( ശരിയായ ഉത്തരം ഓപ്ഷൻ "B" Section  74 എന്നത് ഫൈനൽ കീയിൽ കൊടുത്തിട്ടുള്ളത് ഓപ്ഷൻ "D" എന്നാണ്).

30. ————– is an officer/person appointed under section 68 A of Kerala Cooperative Societies
Act.
(A) Registrar (B) Arbitrator
(C) Vigilance Officer (D) Liquidator 

(ശരിയായ ഉത്തരം "C" എന്നത്  തെറ്റുത്തരമായ "B" എന്നാണ് കീ യിൽ നൽകിയിട്ടുള്ളത്)

39. All India Rural Credit Review Committee was established by Reserve Bank of India in :
(A) 1951 (B) 1954
(C) 1970 (D) 1963 

(ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം തന്നിട്ടുള്ള ഓപ്ഷനിൽ ഇല്ല , ഈ ചോദ്യം ക്യാൻസൽ ചെയ്യാതെ ഉത്തരമായിട്ടു നൽകിയിട്ടുള്ളത് ഓപ്ഷൻ  "C" എന്നാണ്).


76. The relationship between the customer and the banker in case of deposit :
(A) Principal and agent (B) Debtor and creditor
(C) Lessee and lesser (D) None of these 

(തന്നിരിക്കുന്ന ഓപ്ഷനിൽ "D" യാണ് ശരിയായ ഉത്തരം ,ഫൈനൽ കീ പ്രകാരം "B" എന്നാണ്) 


 96. A device which is used to boost the signal between two cable segments or wireless access
points is :
(A) Booster (B) Repeater
(C) Switch (D) Router 

(ശരിയുത്തരമായ ഓപ്ഷൻ "B", തന്നിരിക്കുന്ന ഓപ്ഷനിൽ ഉണ്ടായിട്ടും ഈ ചോദ്യം ക്യാൻസൽ ചെയ്തു)

തെറ്റായ ഉത്തരങ്ങൾ നൽകിയ ചോദ്യങ്ങൾക്കു റെഫെറൻസ് വെച്ചുകൊണ്ട് തന്നെ പി എസ് സി യെ അറിയിച്ചിരുന്നു, പരീക്ഷ കഴിഞ്ഞു അഞ്ചു ദിവസത്തിനകം ഓൺലൈൻ ആയികൊണ്ടു തന്നെ പി എസ് സി യെ അറിയിച്ചിരുന്നതാണ്,ഇതിനുള്ള അവസരം പി എസ് സി നൽകുകയും ചെയ്തിരുന്നു. അതിൽ നിന്നും നീതി ലഭിക്കാത്തതുകൊണ്ടാണ് ഈ രീതിയിൽ ഒരു അപേക്ഷ നൽകുന്നത്.

എന്ന് ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ


Letter to be posted to 

Controller of Examination 
Kerala Public Service Commission 
Pattom, Thiruvananthapuram 
PIN 695004 , Kerala

No comments:

Post a Comment

Popular Posts